നിയമം പഠിച്ച് നിരപരാധിത്വം തെളിയിച്ച് യുവാവ്,കൊലക്കുറ്റത്തിന് ജയിലില്‍ പോവേണ്ടി വന്ന ആള്‍, ഇതുപോലുള്ളവരുടെ കേസുകള്‍ സൗജന്യമായി വാദിക്കുമെന്ന് അമിത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (09:15 IST)
ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നിന്ന് വരുന്ന ഒരു വാര്‍ത്ത സിനിമാ കഥകളെ വെല്ലുന്നതാണ്. കൊലക്കുറ്റത്തിന് ജയിലില്‍ പോകേണ്ടിവന്ന യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുവേണ്ടി നിയമം പഠിച്ചു. പോലീസിനെ കൊന്ന കേസിലാണ് ഇയാള്‍ ജയിലില്‍ പോയത്. എന്നാല്‍ 12 വര്‍ഷത്തിനുശേഷം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അമിത് ചൗധരി എന്ന യുവാവിനായി. കൊല നടക്കുമ്പോള്‍ 18 വയസ്സായിരുന്നു അമിത്തിന് പ്രായം. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇയാള്‍ക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്.

രണ്ട് പോലീസുകാര്‍ ആക്രമിക്കപ്പെടുകയും അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. കേസിലെ 17 പ്രതികളില്‍ ഒരാളായിരുന്നു അമിത്. ജയിലില്‍ പോകുന്നതിനു മുമ്പേ നിയമ വിദ്യാര്‍ത്ഥിയായിരുന്നു ഇയാള്‍. രണ്ടുവര്‍ഷം ജയിലില്‍ കിടക്കുകയും അതിനുശേഷം ജാമ്യത്തില്‍ ഇറങ്ങിയ അമിത് നിയമം പഠിക്കുകയായിരുന്നു. എല്‍എല്‍ബിയും അതിനുശേഷം എല്‍എല്‍എമ്മും ജയിക്കുകയും ബാര്‍ കൗണ്‍സില്‍ പരീക്ഷയും വിജയിച്ചു

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷമാണ് അമിത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്.

തന്റേതുപോലെ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടിവരുന്ന ആളുകളുടെ കേസുകള്‍ സൗജന്യമായി വാദിക്കും എന്നാണ് അമിത് പറയുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :