ഗൗരി ലങ്കേഷിന്റെ കൊലപാതകം: ശക്തമായ പ്രതികരണവുമായി എആര്‍ റഹ്‌മാന്‍ രംഗത്ത്

മുംബൈ, വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (21:09 IST)

Widgets Magazine
  A R Rahman , Gauri Lankesh murder , Gauri Lankesh , Rahman , Music maestro , എആർ റഹ്‌മാൻ , ഗൗരി ലങ്കേഷ് , വ​ർ​ഗീ​യ വാ​ദി ,  ഇന്ത്യ , വൺ ഹാർട്ട്: ദ എആർ റഹ്മാൻ കൺസേർട്ട് ഫിലിം
അനുബന്ധ വാര്‍ത്തകള്‍

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി സംഗീത സംവിധായകനും ഓസ്കാർ ജേതാവുമായ എആർ റഹ്‌മാൻ രംഗത്ത്.

“രാജ്യത്ത് ഇതുപോലെയുള്ള കാര്യങ്ങള്‍ ഇനിയും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലെയുള്ള സംഭവങ്ങളില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. തുടര്‍ന്നും ഇത്തരം സംഭവങ്ങൾ ഇവിടെ ആവർത്തിച്ചാൽ പിന്നെ എന്റെ ഇന്ത്യയല്ല ഇത്. പുരോഗമനപരവും ദയയുള്ളതുമാണ് എന്റെ രാജ്യം”- എന്നും റഹ്‌മാൻ വ്യക്തമാക്കി.

‘വൺ ഹാർട്ട്: ദ എആർ റഹ്മാൻ കൺസേർട്ട് ഫിലിം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ ഗൗരി ലങ്കേഷിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് റാഹ്‌മാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ഗൗരി ലങ്കേഷിന്റെ മരണത്തില്‍ സംഘപരിവാറും ബിജെപിയും ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയാണ് തീവ്ര ഹിന്ദുത്വ വാദത്തിന്റെ വിമര്‍ശകയായ ലങ്കേഷിന്റെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്.

ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരും ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ആഹ്ലാദം പങ്കുവെച്ച് ട്വിറ്ററില്‍ സജീവമായിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകിട്ട് ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സോഷ്യം മീഡിയകളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

രക്തബാങ്കില്‍ നിന്നും പഴകിയ രക്തം കുത്തിവച്ചതിനെ തുടര്‍ന്ന് എട്ടുപേര്‍ മരിച്ചു - സംഭവം ബീഹാറില്‍

ആശുപത്രിയിലെ രക്തബാങ്കില്‍ നിന്നും പഴകിയ രക്തം സ്വീകരിച്ച എട്ടു രോഗികൾക്കു മരിച്ചു. ബിഹാർ ...

news

ദിലീപിന് ആശ്വസിക്കാന്‍ ഒരു വകയുമില്ല; ജയില്‍ സന്ദര്‍ശനത്തിന് വിലക്ക് - കു​ടും​ബ​ത്തി​നും പ്ര​മു​ഖ​ർ​ക്കും മാ​ത്രം അ​നു​മ​തി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ ...

news

ശ്വാ​സ​നാ​ള​ത്തി​ൽ ബ​ലൂ​ണ്‍ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ശ്വാ​സ​നാ​ള​ത്തി​ൽ ബ​ലൂ​ണ്‍ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ...

news

കൊച്ചിയില്‍ എന്താണ് സംഭവിച്ചത് ?; അവരോട് വല്ലാത്ത ദേഷ്യമാണെന്ന് സണ്ണി - ആരാധകര്‍ക്ക് പിന്തുണയുമായി താരം

കളിയാക്കുകയും ചീത്തപറയുകയും ചെയ്യുന്നവരോട് തനിക്ക് ദേഷ്യമാണ്. വളരെ സന്തോഷത്തോടെയാണ് അവര്‍ ...

Widgets Magazine