ന്യൂഡല്‍ഹി|
സജിത്ത്|
Last Updated:
തിങ്കള്‍, 24 ജൂലൈ 2017 (15:52 IST)
ഡല്‍ഹി യൂണിവേഴ്സിറ്റില്‍ പഠനം നടത്തുന്ന വിദേശ വനിതയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ തരുണ്‍ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നായയുമായി പാര്‍ക്കിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം.
ഗവേഷക വിദ്യാര്‍ഥിയായ യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് തരുണിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് തരുണിനെ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ യുവതി പൊലീസിന് കൈമാറിയതാണ് അറസ്റ്റ് എളുപ്പമാക്കാന്‍ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കാര്‍ ഉടമയുടെ ഭാര്യയെ ഷോപ്പിംഗ് ക്ലോംപ്ലക്സില്‍ ഇറക്കിയ ഇയാള്‍ കാര്‍ പാര്‍ക്കില്‍ പാര്‍ക്ക് ചെയ്യുകയും അതിനു ശേഷം യുവതിയ്ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഡല്‍ഹിയില്‍ വിദേശ വനിതകള്‍ക്കെതിരെ ഒട്ടേറെ ലൈംഗിക അതിക്രമങ്ങളാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത്. പലപ്പോഴും ഡ്രൈവര്‍മാരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിടിയിലാകുന്നതെന്നും പൊലീസ് പറഞ്ഞു.