9000 കോടി തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യയുടെ കാറുകള്‍ കണ്ടോ? ഞെട്ടിക്കുന്ന കളക്ഷന്‍ !

Vijay Malya, Vijay Mallya, India, Brittan, Car, Beer, King Fisher, വിജയ് മല്യ, ഇന്ത്യ, ബ്രിട്ടണ്‍, കാര്‍, ബീര്‍, ബിയര്‍, കിംഗ് ഫിഷന്‍, കിങ് ഫിഷര്‍
ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (13:55 IST)
ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരു തിടുക്കവുമില്ലെന്നാണ് പറയുന്നത്. 9000 കോടി രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ബ്രിട്ടണിലേക്ക് മുങ്ങിയ ആള്‍ ഇങ്ങനെ പറയുമ്പോള്‍ പ്രതിഷേധത്തേക്കാളേറെ അതില്‍ വലിയ കോമഡി ഫീല്‍ ചെയ്യുന്നുണ്ട്. ഇത്രയും വലിയ തട്ടിപ്പ് നടത്തിയ ആള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ വലിയ തിടുക്കമില്ല പോലും! സര്‍ക്കാരിനെങ്കിലും ഇക്കാര്യത്തില്‍ തിടുക്കമുണ്ടോ എന്ന് അറിയേണ്ടതല്ലേ?

താന്‍ മുങ്ങിയതല്ല, സുഹൃത്തിനൊപ്പം വ്യക്തിപരമായ ആവശ്യത്തിന് പോയതാണെന്നാണ് വിജയ് മല്യ പറയുന്നത്. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഇരയാണെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ഏഴ് വലിയ പെട്ടികളുമായി യാത്ര ചെയ്തത് വലിയ കൂടുതലൊന്നുമല്ലെന്നും മല്യ പറയുന്നു.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബാങ്കുകള്‍ തനിക്ക് വായ്പകള്‍ നല്‍കിയതെന്നും ബിസിനസ് കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മല്യ പറയുന്നു. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ തനിക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നുമാണ് മല്യ പറയുന്നത്.

വിജയ് മല്യയുടെ കാര്‍ കളക്ഷന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്തായാലും അതുകൂടിയൊന്ന് കണ്ടുനോക്കൂ. നിസാമിന്‍റെ കാറുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏറെ സമയം വിനിയോഗിച്ച നമ്മള്‍ എന്തായാലും മല്യയുടെ കാര്‍ കളക്ഷനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും അത് വായ്പയെടുത്ത പണം കൊണ്ടുള്ള ആര്‍ഭാടമാകുമ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :