ഗാർഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജയില്‍ചാടിയ എട്ട് സിമി ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു

ജയിൽ ചാടിയ എട്ടു സിമി പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

SIMI, Bhopal Central Jail ഭോപ്പാൽ, സിമി, സെൻട്രൽ ജയിലിൽ
ഭോപ്പാൽ| സജിത്ത്| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (12:53 IST)
ഭോപ്പാലിൽ ജയിൽ ചാടിയ വിചാരണ തടവുകാരായ എട്ട് സിമി പ്രവർത്തകരെയും ഏറ്റുമുട്ടലിലൂടെ വധിച്ചു. ഭോപ്പാലിന്‍റെ അതിർത്തി ഗ്രാമത്തില്‍ വെച്ച് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ഭോപ്പാൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു ഇവർ ജയിൽ ചാടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമുപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമാണ് സിമി പ്രവർത്തകരായ ഭീകരര്‍ ജയില്‍ ചാടിയത്.

ഹെഡ് കോൺസ്റ്റബിൾ രാമ ശങ്കറാണ് കൊല്ലപ്പെട്ടത്. അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാർപ്പിച്ചിരുന്നത്. ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി തൂങ്ങിയിറങ്ങിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഭോപ്പാൽ ഡി.ഐ.ജി രമൺ സിങ് മാധ്യമങ്ങളെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :