വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2020 (09:55 IST)
ഡൽഹി: ലിബയിൽനിന്നും കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിയ്ക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് ലിബിയൻ സർക്കാരുമായും, ചില അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ടതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഏഴ് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അവരുടെ ഫോട്ടോകൾ കാണിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
ഇന്ത്യയിലേയ്ക്ക് മടങ്ങുന്നതിനായി ട്രിപ്പോളിയിലെ വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനിടെയാണ് അശ്വരിഫ് എന്ന സ്ഥലത്തുവച്ച് സെപ്തംബർ 14ന് അജ്ഞാത സംഘം 7 ഇന്ത്യക്കരെ തട്ടിക്കൊണ്ടുപോയത്. എണ്ണ വിതരണ, നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ആന്ധ്രാ പ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് സ്വദേശികളാണ് ഇവർ.