രാജ്യത്ത് 24 മണിക്കൂറിനിടെ 50 മരണം, മരണസംഖ്യ 640 ആയി, കൊവിഡ് ബാധിതരുടെ എണ്ണം 20000 ലേക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 22 ഏപ്രില്‍ 2020 (09:20 IST)
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 640 ആയി. കഴിഞ്ഞ 24 മണീക്കൂറിനിടെ 50 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്. രോഗ ബധിതരുടെ എണ്ണം 19,984ൽ എത്തി. 3,870 പേർ രാജ്യത്ത് രോഗമുതി നേടിയതായി ആരോഗ്യ മാന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിൽ മാത്രം 251 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 5,218 ആയി. കോവിഡ് വ്യാപനം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ടയിൽ പ്രഖ്യാപിച്ച ലോക്‌ഡൗൺ ഇളവുകൾ പിൻവലിച്ചു. ഗുജറാത്തിൽ 90 പേരും, ഡൽഹിയിൽ 40 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തെലങ്കാനയിൽ 23 പേരും, മരിച്ചു. ഗുജറാത്തിൽ 2,178 പേർക്കും, ഡൽഹിയിൽ 2,156 പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :