600 രൂ‍പയുടെ പേരില്‍ കൊലപാതകം

ഇന്റോര്‍| WEBDUNIA|
PRO
PRO
വെറും 600 രൂപയുടെ പേരില്‍ ഉടലെടുത്ത തര്‍ക്കം മധ്യപ്രദേശിലെ ഒരു പച്ചക്കറി മൊത്തക്കച്ചവടക്കാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. കിഷോര്‍ ചൌഹന്‍ എന്നയാളെയാണ് മറ്റൊരു വ്യാപാരി കൊലപ്പെടുത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ്, ഗജേന്ദ്ര ചൌഹാന്‍ എന്നയാള്‍ക്ക് കിഷോര്‍ ചൌഹന്‍ 600 രൂപ വിലവരുന്ന പച്ചക്കറികള്‍ നല്‍കിയിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കിഷോറിന് ഗജേന്ദ്ര പണം നല്‍കിയില്ല. തുടര്‍ന്ന് ഞായറാഴ്ച കിഷോറും ഗജേന്ദ്രയും കണ്ടുമുട്ടി. ഇരുവരുടേയും കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ ഗജേന്ദ്ര കോടാലി ഉപയോഗിച്ച് കിഷോറിനെ വെട്ടിക്കൊലപ്പെടുത്തി.

ഗജേന്ദ്ര പൊലീസില്‍ കീഴടങ്ങി. എന്നാല്‍ ഇയാളുടെ സുഹൃത്തുക്കള്‍ ഒളിവിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :