രാജ്യതലസ്ഥാനത്ത് കാണാതായത് 5,841 കുട്ടികളെ!

ന്യുഡല്‍ഹി| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (12:57 IST)
ഡല്‍ഹിയില്‍ ഈ വര്‍ഷം ഇതുവരെ കാണാതായത് 5841 കുട്ടികളെ. ഡല്‍ഹി പൊലീസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഇതില്‍ 2637 ആണ്‍കുട്ടികളും 3204 പേര്‍ പെണ്‍കുട്ടികളുമാണ്. ഇവരില്‍ 3,927 പേരെ കണ്ടെത്തി. എന്നാല്‍ 1914 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

ശരാശരി കണക്ക് അനുസരിച്ച് പ്രതിദിനം ഡല്‍ഹിയില്‍ 15.6 കുട്ടികള്‍ കാണാതാവുന്നുണ്ട്. ഇവരില്‍ 9.5 പേര്‍ പെണ്‍കുട്ടികളും 6.1 ആണ്‍കുട്ടികളുമാണ്. 0-8 വയസിന് മധ്യേയുള്ള 2.37 കുട്ടികളെയാണ് ദിവസേന കാണാതാവുന്നത്.

ഇന്ത്യാഗേറ്റ് പോലെ അതീവ സുരക്ഷാ മേഖലയില്‍നിന്നു പോലും കുട്ടികളെ കാണാതാകുന്നത് ഗുരുതരമായാണ് പൊലീസ് കാണുന്നത്. ഈ സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാനും നിരീക്ഷണം ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം. ഇന്ത്യാഗേറ്റില്‍ മാത്രം 150 ഓളം പുതിയ ശേഷികൂടിയ സിസിടിവി കാമറകള്‍ സ്ഥാപിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :