മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് 11 മരണം

നെല്‍വിന്‍ വില്‍സണ്‍| Last Updated: വ്യാഴം, 10 ജൂണ്‍ 2021 (08:03 IST)

മുംബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് അപകടമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുള്ള കെട്ടിടം നിലംപതിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഏഴ് പേരെ ബിഡിബിഎ മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകട സമയത്ത് കുട്ടികള്‍ അടക്കം നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ പതിനഞ്ചോളം പേരെ പൊലീസും ജനങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :