നാട്ടില്‍ നിന്നും ഗള്‍ഫിലേക്കും ഇനി 30 കിലോ കൊണ്ടുപോകാം; ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

ജനുവരി 15 നു ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക

രേണുക വേണു| Last Modified വ്യാഴം, 16 ജനുവരി 2025 (08:31 IST)

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്നു കൊണ്ടുപോകാം. നേരത്തെ ഇത് 20 കിലോ ആയിരുന്നു.

ജനുവരി 15 നു ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. നേരത്തെ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് 30 കിലോ കൊണ്ടുവരാന്‍ അനുമതി ഉണ്ടായിരുന്നു.

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കു പോകുന്നവര്‍ക്ക് രണ്ട് ബാഗുകളിലായി 30 കിലോ വരെ കൊണ്ടുപോകാമെന്നാണ് അറിയിപ്പ്. തൂക്കം അധികമായാല്‍ പണം നല്‍കേണ്ടി വരും. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് വിമാനക്കമ്പനി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :