2ജി കാശിന്, മൊബൈല്‍ താരിഫ് പൊള്ളിക്കുമോ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
2ജി സ്പെക്ട്രം വില കൊടുത്ത്‌ വാങ്ങേണ്ടി വരുന്നതോടെ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ വര്‍ദ്ധിച്ചേക്കുമെന്ന്‌ സൂചന. ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന പല സേവനങ്ങള്‍ക്കും ഭാവിയില്‍ ഉപയോക്താക്കള്‍ക്ക് കൂടിയ നിരക്ക് നല്‍കേണ്ടി വന്നേക്കും.

ഇപ്പോള്‍ 2ജി ലൈസന്‍സിനൊപ്പം സ്പെക്ട്രം സൗജന്യമായി ലഭിക്കുന്നതാണ്‌ മൊബൈല്‍ കമ്പനികളെ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കാന്‍ സഹായിക്കുന്നത്‌. സ്പെക്ട്രം സൗജന്യമായി ലഭിക്കുന്നത്‌ കാരണം പരമാവധി കുറഞ്ഞ നിരക്കില്‍ സേവനം നല്‍കി കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനായിരുന്നു മൊബൈല്‍ കമ്പനികള്‍ ഇത്രകാലവും ശ്രമിച്ചിരുന്നത്‌.

നിലവില്‍, ഐഡിയ, എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക്‌ 6.2 മെഗാ ഹെര്‍ട്‌സില്‍ കൂടുതല്‍ സ്പെക്ട്രം ഉപയോഗിക്കുന്നവരാണ്‌. ഇനിമുതല്‍ ഇവര്‍ അധികം ഉപയോഗിക്കുന്ന സ്പെക്ട്രത്തിന് വിപണിയിലെ വില നല്‍കേണ്ടി വരും.

2008-ല്‍ ലൈസന്‍സ്‌ ലഭിച്ചവര്‍ക്ക്‌ 4.4 മെഗാ ഹെര്‍ട്‌സ്‌ സ്പെക്ട്രം മാത്രമാണ്‌ ഉപയോഗിക്കാന്‍ കഴിയുക. ഇവര്‍ക്ക്‌ 1.8 മെഗാ ഹെര്‍ട്‌സ്‌ സ്പെക്ട്രത്തിന്‌ അധിക തുക നല്‍കേണ്ടിവരും. ഇതെല്ലാം മൊബൈല്‍ കമ്പനികള്‍ ഇനിമുതല്‍ സേവനത്തിന്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കും എന്ന സൂചനയാണ്‌ നല്‍കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :