2ജി: കലൈഞ്ജര്‍ ടിവിയും കുരുക്കിലായി

ചെന്നൈ| WEBDUNIA|
PRO
2ജി സ്പെക്‍ട്രം അഴിമതിക്കേസ് എ രാജയെയും കടന്ന് ഡിഎംകെയെ അപ്പാടെ പ്രതിക്കൂട്ടിലാക്കിയേക്കാവുന്ന വിഷയമായി മാറുന്നു. കരുണാനിധി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവി ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

മുംബൈ ആസ്ഥാനമായ ഡി ബി റിയാലിറ്റി ഗ്രൂപ്പ് കലൈഞ്ജര്‍ ടിവിക്ക് 214 കോടി രൂപ കൈമാറിയതാണ് പ്രശ്നമായിരിക്കുന്നത്. 2008ല്‍ എ രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ 2 ജി ലൈസന്‍സ് നേടിയ കമ്പനികളില്‍ ഡി ബി റിയാലിറ്റി ഗ്രൂപ്പും ഉള്‍പ്പെടും. ഇത് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.

അഴിമതിയില്‍ ഉള്‍പ്പെട്ട മറ്റൊരു കമ്പനിയാല്‍ സ്വാന്‍ ടെലികോമിന് 2009ല്‍ ഡി ബി ഗ്രൂപ്പ് 45 ശതമാനം ഓഹരികള്‍ വിറ്റിരുന്നു.

നേരത്തെ, മുന്‍ ടെലികോം മന്ത്രി എ രാജയുമായും തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയുമായും അടുത്തു ബന്ധമുള്ളവരുടെ വീടുകളിലും ഓഫിസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. കനിമൊഴി ട്രസ്റ്റിയായ എന്‍ജിഒ, തമിഴ് മയ്യത്തിന്റെ ഓഫീസിലും കേന്ദ്ര അന്വേഷണ സംഘാംഗങ്ങള്‍ തെരച്ചില്‍ നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :