ടുജി സ്പെട്രം അഴിമതി; ഡിഎംകെ ട്രഷറര്‍ എംകെ സ്റ്റാലിനും കുടുങ്ങും

ചെന്നൈ| VISHNU N L| Last Updated: വെള്ളി, 20 മാര്‍ച്ച് 2015 (20:30 IST)
ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ നേതാക്കന്മാര്‍ കൂട്ടത്തോടെ അഴിക്കുള്ളിലായതിനു പിന്നാലെ ഡി‌എംകെയുടെ ട്രഷറര്‍ എംകെ സ്റ്റാലിനും സംശയത്തിന്റെ നിഴലില്‍. സ്റ്റാലിന്റെ പേര് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ സ്റ്റാലിന്റെയുംന്‍ സഹായികളുടെയും പേരുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാലിന്റെ പി എ രാജാ ശങ്കര്‍, ഓഡിറ്റര്‍ ശിവ സേന സുബ്രഹ്മണ്യന്‍, സ്റ്റാലിനുമായി അടുത്ത ബന്ധമുള്ള ജെമിനി ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇമേജിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മനോഹര്‍ പ്രസാദ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന മറ്റുള്ളവര്‍.

ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രതിയായ ഡിബി റിയാലിറ്റി എം.ഡി ഷാഹിദ് ഉസ്മാന്‍ ബല്‍വ ചെന്നൈയിലെത്തി എ രാജയുടെ സാനിധ്യത്തില്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശം. എന്നാല്‍ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ കുറ്റപത്രത്തിലില്ല. എന്നാല്‍ സ്റ്റാലിന്റെ പി എ രാജാ ശങ്കറിന് അഴിമതിയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടെന്നു ചൂണ്ടിക്കാട്ടി മനോഹര്‍ പ്രസാദ് അയച്ച കത്തും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ സ്റ്റാലിനെ കൂടെ ടുജി കേസില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഡി‌എംകെയ്ക്ക് വലിയ തിരിച്ചടിയാണ് വരാനിരിക്കുന്നത്. തെരഞ്ഞടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്ത്ര പ്രശ്നങ്ങള്‍ കൂടുകയും ചെയ്യുമെന്നതിനാല്‍ സ്റ്റാലിന്റെ സംരക്ഷിക്കേണ്ടത് ഇപ്പോള്‍ പാര്‍ട്ടിയുടെ പൊതു ആവശ്യമായി തീര്‍ന്നിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :