ന്യൂഡൽഹി|
VISHNU N L|
Last Modified വെള്ളി, 16 ഒക്ടോബര്‍ 2015 (16:08 IST)
വിവാദമായ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ടെലികോം വകുപ്പ് മുൻ സെക്രട്ടറി ശ്യാമൾ ഘോഷിനെ
സിബിഐ കേസിൽ ഉൾപ്പെടുത്തിയതിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം . വിമർശനത്തെത്തുടർന്ന് ശ്യാമൾ ഘോഷിനെ കുറ്റപത്രത്തിൽ നിന്നൊഴിവാക്കി. എൻ ഡി എ സർക്കാരിന്റെ കാലത്ത് ടെലികോം സെക്രട്ടറിയായിരുന്നു ശ്യാമള്‍ ഘോഷ്.
എൻ ഡി എ സർക്കാരിന്റെ കാലത്ത് ടെലികോം മന്ത്രിയായിരുന്ന പ്രമോദ് മഹാജനെ കേസിൽ വലിച്ചിഴയ്ക്കാനാണ് സി ബി ഐ ശ്രമിച്ചത്. കുറ്റം നടന്നില്ലെങ്കിലും ഗുരുതരമായ കുറ്റം നടന്നുവെന്ന് സ്ഥാപിക്കാൻ സി ബി ഐ ശ്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി . ശ്യാമൾ ഘോഷിനു പുറമേ ഹച്ച് , സ്റ്റെലിംഗ് , ഭാരതി എന്നീ കമ്പനികളേയും കോടതി കുറ്റവിമുക്തമാക്കി.
യു പി എ സർക്കാരിന്റെ കാലത്ത് നടന്ന 2 ജി അഴിമതി എൻ ഡി എ സർക്കാരിന്റെ കാലത്തേക്ക് വലിച്ചു കൊണ്ടു പോകാനുള്ള മുൻ സർക്കാരിന്റെ ഗൂഢശ്രമങ്ങളാണ് ഇതോടെ വെളിവാക്കപ്പെട്ടതെന്ന് ബിജെപി ചൂണ്ടിക്കാട്ടി . കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു .