ന്യൂഡല്‍ഹി|
Last Modified വെള്ളി, 31 ഒക്ടോബര്‍ 2014 (13:02 IST)
2 ജി സ്പെക്ട്രം കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരേ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി.
2 ജിയുടെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടിന്റെ പേരിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കുറ്റപത്രം. കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റമാണ് ഇതില്‍ പ്രധാനം.
ഇവര്‍ക്കു പുറമേ ക്വാന്‍ ടെലികോം പ്രമോട്ടേര്മാരായ ഷാഹിദ് ഉസ്മാന് ബാല്‍വ, വിനോദ് ഗോയെങ്ക എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് കേസിലെ 19 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കുറ്റം ചുമത്തുന്നതായി കോടതി വ്യക്തമാക്കി.