26/11: പിന്നില്‍ ഐഎസ്ഐയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍| WEBDUNIA|
മുംബൈ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ ദ് ഗാര്‍ഡിയന്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈ ആക്രമണത്തില്‍ ഐ എസ് ഐയുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നു. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ രഹസ്യരേഖകളെ ഉദ്ധരിച്ച് ആണ് ദ ഗാര്‍ഡിയന്‍ ദിനപത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്ത് തയ്യാറാക്കിയ 109 പേജുകളുള്ള റിപ്പോര്‍ട്ടിലാണ് ഐ എസ് ഐ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. തന്‍റെ ദൗത്യങ്ങള്‍ക്കെല്ലാം ഭാഗികസഹായം നല്കിയിരുന്നത് ഐ എസ് ഐ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും ഐ എസ് ഐക്ക് സ്ഥിരമായി താന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാറുണ്ടായിരുന്നുവെന്നും ഹെഡ്‌ലി മൊഴി നല്കിയിട്ടുണ്ട്.

മുംബൈ ഭീകരാക്രമണത്തിനു മുമ്പായി നിരവധി തവണ പ്രധാനപ്പെട്ട ഐ എസ് ഐ ഉദ്യോഗസ്ഥരുമായും ലഷ്‌കര്‍-ഇ-തൊയ്ബ മേധാവികളുമായും താന്‍ ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ഹെഡ്‌ലി സമ്മതിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ 34 മണിക്കൂറാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍വെച്ച് ഹെഡ്‌ലിയെ ചോദ്യം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :