ന്യൂഡൽഹി|
jibin|
Last Modified ബുധന്, 31 മെയ് 2017 (20:46 IST)
നോയിഡയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതി വെടിയേറ്റ് മരിച്ചു. സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് (23) അപ്പാർട്ടമന്റിലെ പാർക്കിംഗ് സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത്.
യുവതിയുടെ കൊലപാതകത്തിന് പിന്നിൽ കാമുകനാണെന്നാണ് പൊലീസ് കരുതുന്നത്. ബുധനാഴ്ച പുലർച്ചെ 6:45നാണ് സംഭവമുണ്ടായത്.
അഞ്ജലിയുടെ സുഹൃത്തായ യുവതി അപ്പാർട്ടമന്റിലെ പാർക്കിംഗ് സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടനെതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ജലി താമസിക്കുന്ന ഫ്ളാറ്റിൽ ഇവർക്കൊപ്പം ആറു പെൺകുട്ടികൾകൂടിയുണ്ട്. രാവിലെ അഞ്ജലിക്ക് ഫോൺ കോള് വരുകയും തുടര്ന്ന് വാതിൽ തുറന്ന് ഇയാൾക്കൊപ്പം പുറത്തിറങ്ങുകയും ചെയ്തു. താഴെ എത്തിയപ്പോഴാണ് അഞ്ജലിക്ക് വെടിയേറ്റത്.
കൂടെ താമസിക്കുന്ന പെൺകുട്ടി അഞ്ജലി വെടിയേറ്റു കിടക്കുന്നതുകണ്ടെങ്കിലും രക്ഷിക്കാൻ നിൽക്കാതെ ഇവിടെനിന്നും കടന്നു. ഇവർ അഞ്ജലിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിച്ചു.
സിസിടിവി കാമറകളിൽ നടത്തിയ പരിശോധനയിൽ അഞ്ജാതനായ യുവാവ് അജ്ഞലിയെ പിന്തുടരുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.