ഉത്തർപ്രദേശിൽ കൊവിഡ് വ്യാപനം അതിരൂക്ഷം: ഇന്ന് 22,439 രോഗികൾ, 114 മരണം

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (18:29 IST)
ഉത്തർപ്രദേശിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് മാത്രം 22,439 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിനവർധനവാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 114 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് പത്ത് ജില്ലകളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും മെയ് 15വരെ അടച്ചു. പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടിവെച്ചതായും സർക്കാർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :