പട്ന|
അഭിറാം മനോഹർ|
Last Modified വ്യാഴം, 5 നവംബര്‍ 2020 (17:27 IST)
പട്ന: 2020ലെ
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ തിരഞ്ഞെടുപ്പ് റാലിയിൽ
ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
പ്രചാരണത്തിന്റെ അവസാനദിനമാണ് ഇന്ന്, മറ്റന്നാളാണ് തിരഞ്ഞെടുപ്പ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് നിതീഷ് കുമാർ പറഞ്ഞു.2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണദിനത്തിലാണ് നിതീഷിന്റെ പ്രഖ്യാപനം.