തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 18 ജൂണ്‍ 2016 (11:22 IST)
പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനായി റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി അവസാനിക്കുന്നു. 2005ന് മുമ്പ് അച്ചടിച്ച നോട്ടുകള്‍ ജൂണ്‍ 30നുള്ളില്‍ മാറ്റിവാങ്ങണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു
കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനായാണ് പഴയനോട്ടുകള്‍ മാറ്റി വാങ്ങണമെന്ന് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കുറവായതിനാല്‍ പഴയ നോട്ടുകളെ അനുകരിക്കാന്‍ കള്ളനോട്ടുകള്‍ അച്ചടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന കാരണത്താലാണ് ബാങ്ക് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.
2005ന് മുമ്പ് അച്ചടിച്ച നോട്ടുകളുടെ പിന്‍ഭാഗത്ത് അടിയിലായി അച്ചടിച്ചവര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകില്ല.
ഇത്തരത്തില്‍ പ്രചാരത്തിലുള്ള മുഴുവന്‍ നോട്ടുകളും വിനിമയത്തില്‍ നിന്നും പിന്‍വലിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.