പുതിയ നോട്ടുകളിൽ നാനോ ചിപ്പ് എന്ന പ്രചരണം തെറ്റ്

2,000 രൂപയുടെ നോട്ടുകളിൽ എന്താണ് ഒളിച്ചിരിക്കുന്നത്; പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്

  microchip included in new 2000 currency , 2000 currency , narendra modi , RBI , cash , നാനോ ചിപ്പ് , റിസർവ് ബാങ്ക് , 2,000 രൂപ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (14:29 IST)
കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500 രൂപ, 1000 രൂപകള്‍ അസാധുവാക്കിയതിന് പിന്നാലെ റിസർവ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളിൽ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചാരണത്തിനെതിരെ അധികൃതര്‍ രംഗത്ത്.

2,000 രൂപയുടെ നോട്ടുകളിൽ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എൻജിസി ടെക്നോളജി ഉൾച്ചേർത്തതാണ് പുതിയ 2,നോട്ടുകൾ എന്നതായിരുന്നു ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തകൾ പ്രചരിച്ചത്.

പ്രചരിച്ച വാര്‍ത്ത ഇങ്ങനെ:-

പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളിൽ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഇതൊരു സിഗ്നൽ പ്രതിഫലന സംവിധാനമായതിനാല്‍ കറൻസി എവിടെയാണു സർക്കാരിന് അറിയാൻ കഴിയും.

കറന്‍‌സി 120 മീറ്റർ ആഴത്തിൽ കുഴിച്ചിട്ടാൽപോലും സിഗ്നൽ ലഭിക്കും. കറൻസിക്ക് കേടുവരുത്താതെ ഈ നാനോ ചിപ്പ് നീക്കാൻ പറ്റില്ല. ഉപഗ്രഹങ്ങൾക്കുപോലും ഈ നോട്ടുകൾ നിരീക്ഷിക്കാനാവും. എവിടെയെങ്കിലും കൂടുതൽ കറൻസി ഒന്നിച്ച് ഇരിപ്പുണ്ടെന്നു കണ്ടാൽ ആ വിവരം ഉപയോഗിച്ചു തെരച്ചിൽ നടത്താനാവും എന്നുമാണ് പ്രചാരണമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :