ഇന്ത്യന്‍ ജുഡീഷ്യറിക്ക് വീണ്ടും പേരുദോഷം കേള്‍പ്പിച്ച് ഒരു സംഭവം കൂടി. വെറും ഇരുന്നൂറ് രൂപ മോഷ്ടിച്ച കുറ്റത്തിനാണ് ഷംസുദ്ദീന് ഫക്രുദ്ദീന്‍ എന്ന ചെറുപ്പക്കാരന് ഒരു വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച് തീര്‍ത്തത്. എങ്കിലും ഇന്നലെ അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. ഒരു വര്‍ഷത്തെ അസാധാരണമായ ജയില്‍വാസത്തിന് ഒടുവില്‍ അവന് മോചിതനായി.
200 രൂപ പോക്കറ്റടിച്ച കുറ്റത്തിന് സാധാരണ മൂന്ന് മാസമാണ് ശിക്ഷാകാലാവധി, എന്നാല്‍ ഷംസുദ്ദീന് തീഹാര്‍ ജയിലില്‍ ആയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. അകത്തായി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജാമ്യാപേക്ഷ നല്‍കിയെങ്കിലും കുറ്റത്തിന്റെ “ഗൌരവം” മൂലം അതു നിഷേധിക്കപ്പെട്ടു.
രണ്ട് മാസം കഴിഞ്ഞ് വീണ്ടും അപേക്ഷിച്ചപ്പോള്‍ ജാമ്യം ലഭിച്ചുവെങ്കിലും കെട്ടിവക്കാനുള്ള തുക ഈ പാവത്തിന്റെ കയ്യില്‍ ഇല്ലാഞ്ഞതിനാല്‍ അതും നിഷേധിക്കപ്പെട്ടു. പക്ഷേ, ഇത്തവണ ഹ്യൂമണ്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്ക് എന്ന രാജ്യാന്തര മനുഷ്യാവകാശ സംഘടനയുടെ ഇടപെടല്‍ മൂലമാണ് ഷംസുദ്ദീന് മോചിതനായത്.