ഭർത്താവ് കുളിക്കുകയോ, പല്ലുതേക്കുകയോ ചെയ്യില്ല, ദുർഗന്ധം സഹിക്കാൻ വയ്യ; വിവാഹ‌മോചനം തേടി 20കാരി

റെയ്‌നാ തോമസ്| Last Modified ശനി, 11 ജനുവരി 2020 (15:16 IST)
ദുർഗന്ധം കാരണം ഭർത്താവിൽ നിന്ന് വിവാഹ‌മോചനം തേടി 20കാരി വനിതാ കമ്മീഷനിൽ. ഭർത്താവ് സ്ഥിരമായി കുളിക്കുകയോ ഷേവ് ചെയ്യുകയോ പല്ലുതേക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ച് വിവാഹ മോചനമാവശ്യപ്പെട്ട് യുവതി വനിതാ കമ്മീഷനെ സമീപിച്ചു. ഭർത്താവ് സാമാന്യ‌മര്യാദകൾ പോലും പാലിക്കുന്നില്ലെന്നും തന്റെ ജീവിതം 23കാരൻ തകർന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

ബീഹാറിലെ വൈശാലിയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭർത്താവായ മനീഷ് റാമിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്. രണ്ടുമാസനത്തിനകം ജീവിതരീതിയിൽ മാറ്റം വരുത്താൻ വനിതാ കമ്മീഷൻ മനീഷിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭാര്യയുടെ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.

2017ലാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്ലംബിംഗ് ജോലിയാണ് മനീഷ് ചെയ്യുന്നത്. തുടർച്ചയായി 10 ദിവസം വരെ ഭർത്താവ് കുളിക്കുകയോ ഷേവ് ചെയ്യുകയോ ചെയ്യാത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അപമാനം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ട് വർഷമായിട്ട് കുട്ടികളില്ല. ഭർതൃ ബന്ധം സ്നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി. വിവാഹ സമയത്ത് സ്ത്രീധനമായി നൽകിയ സ്വർണ്ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :