20 ലക്ഷം കോടിയുടെ പാക്കേജിൽ എന്തെല്ലാം? ധനമന്ത്രിയുടെ പ്രഖ്യാപനം വൈകീട്ട് 4 മണിക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 13 മെയ് 2020 (12:18 IST)
ബുധനാഴ്ച്ച രാത്രി എട്ട് മണിക്ക് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ഇന്ന് വൈകീട്ട് 4 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കും.രാജ്യത്തിന്‍റെ ജിഡിപിയുടെ പത്ത് ശതമാനം വരുന്ന ആത്മനിർഭർ ഭാരത് അഭിയാൻ (സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി) എന്ന പാക്കേജിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നതിന്റെ ആകാംക്ഷയിലാണ് രാജ്യം.

ഇന്നലെ നടത്തിയ പ്രസംഗത്തിൽ ഇന്ത്യൻ നിർമിത വസ്തുക്കളുടെ ഉപഭോഗം കൂട്ടാനും ഇന്ത്യയിൽ വിഭവോത്പാദനം വർദ്ധിപ്പിക്കാനുമായിരുന്നു പ്രധാനമന്ത്രി ആഹ്വാനം നൽകിയത്. കൊവിഡ് ഏറെക്കാലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തുടരുമെന്നും
അതിനാൽ അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ജനങ്ങൾ കൈക്കൊള്ളന്മെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കര്‍ഷകര്‍, തൊഴിലാളികൾ, മത്സ്യതൊഴിലാളികൾ, മധ്യവര്‍ഗം, വ്യവസായികൾ എല്ലാവരെയും സ്പര്‍ശിക്കുന്ന വിശാല സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രി ഇന്നലെ നൽകിയത്.പ്രാദേശിക ഉത്പന്നങ്ങൾ വികസിപ്പിക്കണം. സാമ്പത്തിക വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതിക വിദ്യയിലൂന്നിയ സംവിധാനം,ശക്തമായ ജനാധിപത്യം,സമ്പദ് വ്യവസ്ഥയിലെ ആവശ്യകത എന്നീ അഞ്ച് തൂണുകളിൽ ഊന്നിയാകും പാക്കേജെന്ന് പ്രധാനമന്ത്രി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :