അഭിറാം മനോഹർ|
Last Modified ഞായര്‍, 7 ജൂണ്‍ 2020 (10:56 IST)
കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇറ്റലിയേയും സ്പെയിനിനേയും മറികടന്ന് ഇന്ത്യ. നിലവിൽ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത് രാജ്യമാണ് ഇന്ത്യ.യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. തുടർച്ചയായി രോഗവ്യാപനനിരക്ക് ഉയർന്നതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,43,733 ആയി ഉയർന്നു. നിലവിൽ രോഗവ്യാപന നിരക്കിൽ മൂന്നാമതാണ് ഇന്ത്യ.
കഴിഞ്ഞ 24 മണികൂറിനിടെ രാജ്യത്ത് 9,972 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ശനിയാഴ്ച 2739 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 120 മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് മാത്രം 2,969 രോഗികളാണ് ഇതുവരെ മരിച്ചത്.രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 30,152 ആയി. ഇവിടെ 251 പേരാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിൽ മാത്രം 82,968 കൊവിഡ് രോഗികളുണ്ട്.