പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; മധ്യപ്രദേശില്‍ 12 വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌തു

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; മധ്യപ്രദേശില്‍ 12 വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌തു

 Madhya Pradesh , exam results , suicide , board exam , commit suicide , Exam , വിദ്യാർഥികൾ ജീവനൊടുക്കി , മാര്‍ക്ക് , പന്ത്രണ്ടാം ക്ലാസ് , വിദ്യാർഥി , ആത്മഹത്യ ചെയ്‌തു , വിദ്യാര്‍ഥിനി
ഭോപാൽ| jibin| Last Modified ശനി, 13 മെയ് 2017 (12:53 IST)
മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് 12 വിദ്യാർഥികൾ ജീവനൊടുക്കി. മധ്യപ്രദേശിലെ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം വെള്ളിയാഴ്‌ച പുറത്തുവന്നതിന് പിന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.

മരിച്ചവരിൽ പത്തുപേരും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്. പ്രതീക്ഷിച്ച മാര്‍ക്ക് ശതമാനം ലഭിക്കാത്തതാണ് ആത്മഹത്യയ്‌ക്ക് കാരണമായത്. 90 ശതമാനം മാർക്കാണ് പലരും പ്രതീക്ഷിച്ചിരുന്നത്.

വിഷം കുത്തിവച്ചും ട്രെയിനിനു മുന്നിൽ ചാടിയുമാണ് കുട്ടികള്‍ ആത്മഹത്യ ചെയ്‌തത്. 70 ശതമാനം മാര്‍ക്കുള്ള വ്യാര്‍ഥിയും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്.

പന്ത്രണ്ടാം ക്ലാസിൽ 67.87 ശതമാനമാണ് വിജയം. 72 ശതമാനം പെൺകുട്ടികളും 64.16 ശതമാനം ആൺകുട്ടികളും ജയിച്ചു. പത്താംതരത്തിൽ 49.86 ആണ് വിജയം. 51.43 ശതമാനം പെൺകുട്ടികളും 48.53 ശതമാനം ആൺകുട്ടികളും ജയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :