രാജ്യത്ത് പബ്‌ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം

അഭിറാം മനോഹർ| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (17:51 IST)
രാജ്യത്ത് പബ്‌ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര ഐ‌ടി മന്ത്രാലയം നിരോധിച്ചു. നേരത്തെ തന്നെ ആപ്പുകൾ നിരോധിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

പബ്‌ജിക്ക് പുറമെ നിരോധിച്ച ആപ്പുകളിൽ അധികവും ഗെയിമിങ്, ക്യാമറ ആപ്പുകളാണ്. പബ്‌ജി യഥാർഥത്തിൽ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ​ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണകൊറിയയിലാണ് കമ്പനി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :