കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ അഗ്നിശമന സേനാംഗം മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

കുഴിയില്‍ കുടുങ്ങിയ വിശാല്‍ യാദവാണ് മരിച്ചത്.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (08:30 IST)
മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു അഗ്‌നിശമന സേനാംഗം മരിച്ചു. കുഴിയില്‍ കുടുങ്ങിയ വിശാല്‍ യാദവാണ് മരിച്ചത്.

പൂനെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ കുഴിയിലിറങ്ങിയ രണ്ടുപേര്‍ കൂടി കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും കുഴിയില്‍ പെട്ടു. 15 അടിയോളം ആഴമുള്ള കുഴിയിലാണ് ഇവര്‍ അകപ്പെട്ടത്.

തുടര്‍ന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. കുഴിക്കു സമീപത്തെ മണ്ണ് നീക്കുകയും ക്രെയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് വിശാല്‍ യാദവിനേയും മറ്റ് മൂന്നുപേരെയും പുറത്തെത്തിച്ചു. എന്നാല്‍ വിശാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയും മറ്റൊരാളും ഇപ്പോഴും കുഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പത്ത് അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :