‘രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണം സോഷ്യല്‍ മീഡിയ’
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
രാജ്യത്തെ നടക്കുന്ന മിക്ക വര്‍ഗീയ കലാപങ്ങള്‍ക്കും കാരണം സോഷ്യല്‍ മീഡിയകളാണെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ പരാതിപ്പെട്ടു. സോഷ്യല്‍ മീഡിയയ്ക്കെതിരെ ശക്തമായി എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്ന മുഖ്യമന്ത്രിമാരില്‍ മുമ്പന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ്.
സോഷ്യല്‍ മീഡിയകള്‍ വര്‍ഗീയപരമായ സന്ദേശങ്ങള്‍ പെട്ടെന്ന് പടരുന്നതിന് പ്രധാന കാരണമാകുന്നുണ്ടെന്നും ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപവും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെയുള്ള ആക്രമണവും ഇതിന് ഉദാഹരണമാണെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ പല വര്‍ഗീയ കലാപങ്ങളും പടരുന്നതില്‍ എസ്എംഎസ്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകള്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ടന്നാണ് മുഖ്യമന്ത്രിമാര്‍ ആരോപിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഈക്കാര്യം ചൂണ്ടികാട്ടി ദേശീയദ്ഗ്രഥന കൗണ്‍സിലില്‍ പരാതിപ്പെട്ടു.