Widgets Magazine Widgets Magazine
Widgets Magazine

‘പ്രതികരിക്കാന്‍ ഭയമുള്ളവര്‍ ഉണ്ടാകും, എന്നാല്‍ എനിക്ക് പേടിയില്ല’; ഗുര്‍മീത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കിങ് ഖാന്‍

മുംബൈ, ചൊവ്വ, 29 ഓഗസ്റ്റ് 2017 (14:46 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

പീഡനക്കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന കോടതി വിധിയില്‍ ബോളിവുഡ് സിനിമാ രംഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. പബ്ലിക് ഫിഗറെന്ന നിലയ്ക്ക് ഗുര്‍മീതിനെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിച്ചാല്‍  വിവാദമായേക്കുമെന്ന ഭയമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. 
 
എന്നാല്‍ ഗുര്‍മീത് വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുയാണ് കിങ് ഖാന്‍ ഷാരൂഖ്. ടോക്ക് ഷോ എന്ന പരിപാടിക്കിടെയായിരുന്നു ഷാരൂഖാന്‍ റാം റഹീമിനെതിരായ കോടതി വിധിയെ പറ്റി പറഞ്ഞത്. റഹീമിന് ശിക്ഷവിധിച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഷാരൂഖ് പ്രതികരിച്ചു. 
 
ഷാരൂഖ് ഖാന്റെ ഈ പ്രതികരണം എയര്‍ ചെയ്യാന്‍ ചാനല്‍ വിസമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റാം റഹീമിനെതിരെ ആഞ്ഞടിച്ച് കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. ഗുര്‍മീത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതവും ആത്മീയതയും മാര്‍ക്കറ്റ് ചെയ്യുകയുയാണെന്ന് ഗൗതം  പറഞ്ഞിരുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രം കണ്ടാല്‍ മതി; അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല: മുഖ്യമന്ത്രി

കുറ്റം ചെയ്തത് ആരായാലും അവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി ...

news

നടൻ ബിജുമേനോന്‍റെ കാർ അപകടത്തിൽപെട്ടു; താരം വഴിയില്‍ കുടുങ്ങിയത് മിനിറ്റുകളോളം

സിനിമാ താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 8.30ന് ...

news

അമ്മയെക്കൊന്നശേഷം മകന്‍ ഹൃദയം ചട്‌നിയ്‌ക്കൊപ്പം കഴിച്ചു !

മകന്‍ അമ്മയെക്കൊന്നശേഷം ഹൃദയം ചട്‌നിക്കൊപ്പം കഴിച്ചു. തിങ്കളാഴ്ച വൈകുന്നേരം ...

Widgets Magazine Widgets Magazine