‘നിന്റെ സ്നേഹവും ശരീരവും വഴിപാടായി സ്വീകരിക്കുന്നു’; ഗുര്‍മീതിന് ബലാത്സംഗം ഒരു നേര്‍ച്ചയോ?

ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:45 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ലൈംഗിക പീഡനത്തില്‍ അറസ്റ്റിലായ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേസ് നല്‍കാന്‍ ഇരകള്‍ തയ്യാറായത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അടല്‍ ബീഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ പീഡനത്തിന് ഇരയായ യുവതി നല്‍കിയ കത്താണ് ഗുര്‍മീതിനെതിരെ കേസ് എടുക്കാന്‍ കാരണം.
 
2002ലാണ് സ്വാമിക്കെതിരായ കേസ് കോടതില്‍ എത്തുന്നത്. അന്ന് ഒരുപാട് ആളുകളുടെ ബലമുള്ള സ്വാമിക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് എളുപ്പമായിരുന്നില്ല. താന്‍ പഞ്ചാബില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത് ദേര സച്ച സൗദയുടെ ഹരിയാണയിലെ സിര്‍സയിലെ സാധ്വി ആണ് എന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
 
തന്നെ പോലെ പീഡനത്തിന് ഇരയായ നൂറ് കണക്കിന് പെണ്‍കുട്ടികള്‍ സിര്‍സായില്‍ ഉണ്ടെന്ന് പെണ്‍കുട്ടി കത്തിലൂടെ വെളിപ്പെടുത്തി. ഭീഷണി കൊണ്ടാണ് പലരും ഒന്നും തുറന്ന് പറയാത്തതെന്നും ദിവസവും 18 മണിക്കൂറിലധികം സിര്‍സയില്‍ സേവനം ചെയ്യുന്നു. പക്ഷേ ഗുര്‍മീത് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നുണ്ട്.
 
പെണ്‍കുട്ടികള്‍ ഗുര്‍മീതിനെ മഹാരാജ് എന്നാള്‍ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ കുടുംബങ്ങള്‍ അദ്ദേഹത്തെ ഒരുപാട് വിശ്വസിച്ചിരുന്നു. അത് കൊണ്ട തന്നെ അവരുടെ നിര്‍ബന്ധത്തിലാണ് സിര്‍സയില്‍ താമസിക്കുന്നത്. തന്റെ ശരീരവും സ്നേഹവും വഴിപാടായി സ്വീകരിക്കുന്നുവെന്ന് പറഞ്ഞാണ് ഗുര്‍മീത് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ചണ്ഡീഗഢ് പീഡനം ഗുര്‍മീത് റാം റഹീം സിങ് പൊലീസ് അറസ്റ്റ് India Police Arrest Gurmith Ram Rahim Singh

Widgets Magazine

വാര്‍ത്ത

news

ശില്‍‌പ ഷെട്ടി മുതല്‍ സണ്ണി ലിയോണ്‍ വരെ - ലിസ്റ്റില്‍ കുഞ്ചാക്കോ ബോബനും!

ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ ആരാധകരില്‍ സെലിബ്രിറ്റികളും ഉണ്ടാകും. സ്വന്തം സേനയിലെ ...

news

കള്ളം പറഞ്ഞത് എന്തിനുവേണ്ടി?; ദിലീപിന്റെ ഓണം ജയിലിലാക്കിയത് കാവ്യയോ ? - ജാമ്യാപേക്ഷ തള്ളാനുള്ള കാരണങ്ങള്‍ ഇതൊക്കെ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രം കണ്ടാല്‍ മതി; അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല: മുഖ്യമന്ത്രി

കുറ്റം ചെയ്തത് ആരായാലും അവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി ...

news

‘പ്രതികരിക്കാന്‍ ഭയമുള്ളവര്‍ ഉണ്ടാകും, എന്നാല്‍ എനിക്ക് പേടിയില്ല’; ഗുര്‍മീത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കിങ് ഖാന്‍

പീഡനക്കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന കോടതി വിധിയില്‍ ബോളിവുഡ് സിനിമാ രംഗത്തു ...

Widgets Magazine