‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ ദൈവം കൈവിട്ട നാടായി‘: പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി

ന്യൂഡല്‍ഹി, വ്യാഴം, 3 ഓഗസ്റ്റ് 2017 (11:41 IST)

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാറിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി മീനാക്ഷി ലേഖി. ‘ദൈവത്തിന്റെ സ്വന്തം നാടായ കേരളം, ദൈവം കൈവിട്ട നാടായി‘ എന്നാണ് അവര്‍ പറഞ്ഞത്. ലോകസഭയിലാണ്  മീനാക്ഷി ലേഖി ഇത്തരത്തിലൊരു രൂക്ഷവിമര്‍ശനമുന്നയിച്ചത്.
 
രാഷ്ട്രീയ എതിരാളികളെ ‘താലിബാന്‍ ശൈലി’യില്‍ കൊലപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. അടുത്തിടെ കേരളത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ ശരീരത്തില്‍ 80ലധികം വെട്ടുകളേറ്റിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിമാറ്റപ്പെട്ടു. ആര്‍എസ്എസ്, ബിജെപി പശ്ചാത്തലമുള്ള കുടുംബങ്ങളില്‍നിന്നുള്ള ഏഴു കുട്ടികളെയും അക്രമികള്‍ ലക്ഷ്യമിട്ടതായി മീനാക്ഷി ലേഖി ആരോപിച്ചു.
 
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കേരളത്തില്‍ കൊല്ലപ്പെട്ട 14 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരും അവര്‍ ലോക്‌സഭയില്‍ വായിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നു. എന്നാല്‍ മറ്റുള്ളവര്‍ അതുപോലും ചെയ്യുന്നില്ല. രാഷ്ട്രീയം കൊല്ലാനുള്ള ലൈസന്‍സ് അല്ലെന്നും മീനാക്ഷി പറഞ്ഞു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടി താര കല്യാണ്‍ അന്തരിച്ചു? - ഇത്രയ്ക്ക് വേണമായിരുന്നോ?

പ്രമുഖരായ ആള്‍ക്കാരെ വെറുതെയങ്ങ് ‘കൊല്ലുന്നത്‘ സോഷ്യല്‍ മീഡിയയുടെ സ്ഥിരം പരിപാടിയാണ്. ...

news

ഇവര്‍ ഒരു സ്ത്രീയാണോ? മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളോട് അദ്ധ്യാപിക ചെയ്തത് ഇങ്ങനെ !

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ രണ്ട് വിദ്യാര്‍ഥിനികളെ അധ്യാപിക നഗ്നരാക്കി നിര്‍ത്തിയതായി ...

news

നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും ? പള്‍സര്‍ സുനിയുടെ ‘മാഡം’ മൊഴി ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രം: ചുരുളഴിച്ച് പൊലീസ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഉടന്‍ ...

news

മഞ്ജുവിനെ കണ്ടപ്പോള്‍ ആദ്യ ഭാര്യയെ അവഗണിച്ചു, പ്രശസ്തിക്കും പണത്തിനും വേണ്ടി ദിലീപ് കാവ്യയേയും ചതിച്ചു? - ആദ്യ വിവാഹം ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തെ കുറിച്ച് ...