‘ഞങ്ങളെ നിര്‍മിച്ചിരിക്കുന്നത് കളിമണ്ണില്‍ നിന്ന്‘- മോദി

ന്യൂഡല്‍ഹി, ബുധന്‍, 30 ഓഗസ്റ്റ് 2017 (12:28 IST)

Widgets Magazine

സര്‍ക്കാര്‍ തുടങ്ങിവെച്ച എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുക എന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നും മോദി പറയുന്നു. 
 
ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിന് പിന്നാലെ അത് മറക്കുന്ന സര്‍ക്കാറുകളെ മാത്രമേ ജനങ്ങള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ അതിനെല്ലാം ഒരു മാറ്റം വരുത്തി നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുന്ന സര്‍ക്കാരായി മാറുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും മോദി പറഞ്ഞു. 
 
തങ്ങള്‍ ഒരിക്കലും മുന്‍സര്‍ക്കാരിനെപ്പോലെയാവില്ലെന്നും മോദി കൂട്ടി ചേര്‍ത്ത്. രാജസ്ഥാനിലെ 12 നാഷണല്‍ ഹൈവേ പ്രൊജക്ടിന്റെ ഉദ്ഘാടന വേളിയിലായിരുന്നു മോദിയുടെ പ്രസംഗം. അടുത്ത മാസമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
 
ബലഹീനരായവരെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. വിരട്ടാം എന്നാല്‍ ഞങ്ങളെ നിര്‍മിച്ചിരിക്കുന്നത് മറ്റൊരു കളിമണ്ണില്‍ നിന്നാണ്. വെല്ലുവിളി ഏതെന്ന് തിരിച്ചറിഞ്ഞ് അതിനെ തന്നെ വെല്ലുവിളിക്കുകയാണ് ഞങ്ങള്‍ ചെയ്യാറെന്നും മോദി പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനെ കാണാന്‍ വയ്യ, കാവ്യ വിദേശത്തേക്ക്? - കാവ്യയുടെ ഈ മനം‌മാറ്റത്തിനു പിന്നില്‍?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ ...

news

അധികാരഭ്രാന്ത് മൂത്ത ബിജെപി ഹാര്‍ദിക് പട്ടേലിനെ വേട്ടയാടുന്നു: കോണ്‍ഗ്രസ്

പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് ...

Widgets Magazine