ശ്രീനഗറില്‍ അതിര്‍ത്തി രക്ഷാ സേന ക്യാമ്പിനു നേരെ ഭീകരാക്രമണം; നാല് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്ക്

ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (08:34 IST)

ശ്രീനഗറില്‍ അതിര്‍ത്തി രക്ഷാ സേന ക്യാമ്പിനു നേരെ ഭീകരാക്രമണം. ശ്രീനഗറിലെ വിമാനത്താവളത്തിനു സമീപമുള്ള ക്യാമ്പിനു നേരെയാണ് ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ നാല് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. 
 
ഇന്ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍ ചാവേറ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും ബിഎസ്എഫ് അറിയിച്ചു. 
 
സംഭവ സ്ഥലത്ത് കടുത്ത സ്ഫോടനവും വെടിവെയ്പ്പും നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിലേയ്ക്ക് ജീവനക്കാരെയും യാത്രക്കാരെയും കടത്തിവിടുന്നില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമസഭാ ജീവനക്കാരനെ കൊണ്ട് കാൽ കഴുകിച്ചു; കേന്ദ്രമന്ത്രി കണ്ണന്താനം പുതിയ വിവാദക്കുഴിയില്‍

കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പുതിയ വിവാദത്തിൽ. നിയമസഭാ ജീവനക്കാരനെ കൊണ്ട് ...

news

പാചകവാതകത്തിനു പിന്നാലെ ഇന്ധനവിലയിലും വന്‍ വർധന; വിമാന യാത്രാനിരക്കുകള്‍ ഉയര്‍ന്നേക്കും

വിമാന ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. വിമാന ഇന്ധനത്തിന്റെ വില ആറു ശതമാനത്തോളമാണ് ...

Widgets Magazine