വിഷം ഒഴിച്ച കോള കയ്യില്‍ പിടിച്ച് അവര്‍ സെല്‍ഫിയെടുത്തു; പിന്നാലെ ആ കോള കുടിച്ച് ആത്മഹത്യയും; ദൃശ്യങ്ങള്‍ പുറത്ത്

ബുധന്‍, 30 ഓഗസ്റ്റ് 2017 (16:59 IST)

Widgets Magazine

വിഷം അടങ്ങിയ കോള കൈയ്യില്‍ പിടിച്ച് സെല്‍ഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികള്‍ ചെയ്തു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ്. ഇന്‍ഡോറിലെ വിജയ് നഗറില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന രചന, കാറ്ററിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന തന്‍വി എന്നിവരെയാണ് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 
 
രണ്ട് ദിവസമായി രചനയെ കാണാത്തത്തിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ മരിച്ചകാര്യം അറിയുന്നത്. യുവതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഇരുകരും മരിച്ച് കിടന്ന സ്ഥലത്ത് നിന്ന്  പാതി മുറിച്ച കേക്കും കോള കുപ്പിയും ആത്മഹത്യ കുറിപ്പും കിട്ടിയിട്ടുണ്ട്.
 
അവസാന നിമിഷങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന് ശേഷം വിഷം ചേര്‍ത്ത കോള കഴിച്ച് ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇരുവരുടേയും മൊബൈല്‍ ഫോര്‍മാറ്റ് ചെയ്ത നിലയിലാണുള്ളത്. വിഷം അടങ്ങിയ കോള കുടിക്കുന്നതിന്‍ തൊട്ട് മുന്‍പുള്ള സെല്‍ഫി മാത്രമാണ് ഫോണില്‍ നിന്നും കണ്ടെത്താനായത്. രണ്ട് പേരും തങ്ങളുടെ കുടുംബത്തിനായി വെവ്വേറെ ആത്മഹത്യ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയ കേസ്: സെന്‍കുമാറിനെ 14വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി

വ്യാജരേഖ നല്‍കി അവധി ആനുകൂല്യം നേടിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ...

news

വീട്ടില്‍ മലമ്പാമ്പും ചീങ്കണ്ണിയും കയറിയോ ?; സത്യാവസ്ഥ വെളിപ്പെടുത്തി ബാബു ആന്റണി രംഗത്ത്

ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും തന്റെ മലമ്പാമ്പും ...

news

സിനിമാസ്റ്റൈല്‍ കിഡ്നാപ്പ് ; എന്നിട്ടും ഗുര്‍മീതിന് രക്ഷയില്ല !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെതിരെ കോടതി ശിക്ഷ വിധിച്ചതിനു ശേഷം ജയിലിലേക്ക് ...

news

പ്രസവ ശസ്ത്രക്രിയയ്ക്കിടെ തമ്മിലടിച്ച് ഡോക്ടര്‍മാർ; നവജാതശിശുവിന് ദാരുണാന്ത്യം

പ്രസവ ശസ്ത്രക്രിയ നടക്കുന്നതിനിടെ ഓപ്പറേഷന്‍ തിയറ്ററില്‍ ഡോക്ടര്‍മാരുടെ തമ്മില്‍ത്തല്ല്. ...

Widgets Magazine