ലക്‌നൗ|
സജിത്ത്|
Last Modified വ്യാഴം, 20 ജൂലൈ 2017 (18:33 IST)
വിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത യുവാവ് അറസ്റ്റില്‍. സുഹൃത്തിനോടോപ്പം മന്ത്രിയെ കാണാനെത്തിയ അജയ് എന്ന യുവാവാണ് മന്ത്രിയുടെ മുറിയില്‍ ഒറ്റയ്ക്കായ സമയത്ത് മന്ത്രി കസേരയിലിരുന്ന് ഫോട്ടോയെടുത്തത്.
ഉത്തര്‍പ്രദേശ് വിദ്യാഭ്യാസമന്ത്രിയായ സന്ദീപ് സിംഗിന്റെ കസേരയിലിരുന്നാണ് ഇയാള്‍ സെല്‍ഫി എടുത്തത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാവിന് മുട്ടന്‍ പണികിട്ടിയത്. തുടര്‍ന്ന് മന്ത്രിയുടെ സെക്രട്ടറി നല്‍കിയ പരാതിയിലാണ് ഇയാളെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.