വിജയ് മല്യയുടെ വിദേശത്തുള്ള ആസ്തികള്‍ ബാങ്കുകള്‍ക്ക് ജപ്തി ചെയ്യാമെന്ന് സുപ്രീംകോടതി

വായ്പ തിരിച്ചടക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തിയാല്‍ വിജയ് മല്യയുടെ വിദേശത്തെ ആസ്തികള്‍ ബാങ്കുകള്‍ക്ക് ജപ്തി ചെയ്യാമെന്ന് സുപ്രീംകോടതി. വായ്പാ ഈടായി വിദേശത്തെ സ്വത്തുക്കള്‍ പരിഗണിക്കാനാവില്ലെന്ന വിജയ് മല്യയുടെ വാദം കോടതി തള്ളി. ഇതിന് പുറമെ മല്യയുട

ന്യൂഡൽഹി, വിജയ് മല്യ, സുപ്രീംകോടതി Newdelhi, Vijay Malya, Supream Court
ന്യൂഡൽഹി| rahul balan| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (17:36 IST)
വായ്പ തിരിച്ചടക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തിയാല്‍ വിജയ് മല്യയുടെ വിദേശത്തെ ആസ്തികള്‍ ബാങ്കുകള്‍ക്ക് ജപ്തി ചെയ്യാമെന്ന് സുപ്രീംകോടതി. വായ്പാ ഈടായി വിദേശത്തെ സ്വത്തുക്കള്‍ പരിഗണിക്കാനാവില്ലെന്ന വിജയ് മല്യയുടെ വാദം കോടതി തള്ളി. ഇതിന് പുറമെ മല്യയുടെയും വിദേശത്തെ സ്വത്ത് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

തിഹാര്‍ ജയിലിലേക്ക് അയക്കുമെന്ന ഭയം മൂലമാണ് ഇന്ത്യയിലേക്ക് തിരിച്ചുവരാത്തതെന്ന് വിജയ് മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബെംഗളൂരു ട്രൈബ്യൂണലിനോട് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള മല്യയുടെ കേസുകള്‍ രണ്ടുമാസത്തിനകം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നിർദേശിച്ചു.

അതേസമയം, മല്യയെ ഇന്ത്യയില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 15ന് റദ്ദാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :