വസ്ത്രത്തില്‍ ആര്‍ത്തവ രക്തക്കറ പറ്റിയതിന് ടീച്ചറുടെ ശകാരം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ, ബുധന്‍, 30 ഓഗസ്റ്റ് 2017 (12:52 IST)

Widgets Magazine

ആര്‍ത്തവ രക്തക്കറ വസ്ത്രത്തില്‍ പറ്റിയതിന് ടീച്ചര്‍ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 12 വയസുകാരി ചെയ്തു. തിരുനെല്‍വേലിയിലാണ് നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത്. സെന്റില്‍ നഗര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. 
 
പെണ്‍കുട്ടി എഴുതിയ  ആത്മഹത്യക്കുറിപ്പു ലഭിക്കുംവരെ എന്തിന് ഇത് ചെയ്തു എന്ന ഞെട്ടലിലായിരുന്നു മാതാപിതാക്കള്‍. ബെഞ്ചിലും, യൂണിഫോമിലും ആര്‍ത്തവ രക്തമുണ്ടെന്ന് സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞപ്പോള്‍ വിശ്രമമുറിയിലേക്ക് പോകാന്‍ ടീച്ചറോട് അനുമതി ചോദിച്ചെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. 
 
എന്നാല്‍ സഹപാഠികളുടെ മുമ്പില്‍വെച്ച് ടീച്ചര്‍ തന്നെ ശകാരിച്ചെന്നും പാഡ് പോലും ശരിയ്ക്കുവെയ്ക്കാന്‍ അറിയില്ലേയെന്നു പറഞ്ഞ് ചീത്തവിളിച്ചെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പിന്നീട് തന്നെ പ്രിന്‍സിപ്പലിന്റെ അരികിലേക്ക് വിട്ടെന്നും അദ്ദേഹവും തന്നെ ശകാരിച്ചെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ഞങ്ങളെ നിര്‍മിച്ചിരിക്കുന്നത് കളിമണ്ണില്‍ നിന്ന്‘- മോദി

സര്‍ക്കാര്‍ തുടങ്ങിവെച്ച എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി ...

news

ദിലീപിനെ കാണാന്‍ വയ്യ, കാവ്യ വിദേശത്തേക്ക്? - കാവ്യയുടെ ഈ മനം‌മാറ്റത്തിനു പിന്നില്‍?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ ...

news

അധികാരഭ്രാന്ത് മൂത്ത ബിജെപി ഹാര്‍ദിക് പട്ടേലിനെ വേട്ടയാടുന്നു: കോണ്‍ഗ്രസ്

പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് ...

Widgets Magazine