ലാലുവിന് പ്രധാനമന്ത്രിയാകാന്‍ മോഹം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലാലു പ്രസാദ് യാദവിന് പ്രധാനമന്ത്രിയാകാന്‍ മോഹം. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് തനിക്കും പ്രധാനമന്ത്രിയാകണമെന്നും തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നിട്ടില്ലെന്നും ലാലു പ്രതികരിച്ചത്.

കോണ്‍ഗ്രസിനോട് ചേര്‍ന്ന് വര്‍ഗീയ ശക്തികളെ ചെറുക്കും. നരേന്ദ്രമോഡിയെയും അരവിന്ദ് കെജ്‌രിവാളിനെയും എന്തുവിലകൊടുത്തും തടയുകയാണ് ലക്‍ഷ്യമെന്നും ലാലു പറഞ്ഞു. ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പസ്വാനുമായി പ്രശ്‌നമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാംമുന്നണിയില്‍ ചേരില്ല. അതിലെ ഓരോ അംഗത്തിനും പ്രധാനമന്ത്രിയാകണമെന്നാണ് മോഹം. കാലിത്തീറ്റ കുംഭകോണക്കേസില്‍ താന്‍ ശിക്ഷിക്കപ്പെട്ടതിന് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുന്നില്ലെന്നും ലാലു പറഞ്ഞു.

2004-09 കാലത്ത് യുപിഎ സര്‍ക്കാറിന്റെ മുഖ്യ ഘടകകക്ഷിയായിരുന്ന ആര്‍ജെഡി രണ്ടാം യുപിഎയ്ക്ക് പുറത്തുനിന്നുള്ള പിന്തുണയാണ് നല്‍കിവരുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ലോക്‌സഭാംഗത്വം റദ്ദായി. ജയില്‍മോചിതനായാലും ലാലുവിന് ആറുവര്‍ഷത്തേക്ക് പൊതുതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :