കൊല്‍ക്കത്ത|
rahul balan|
Last Updated:
വെള്ളി, 22 ഏപ്രില്‍ 2016 (14:51 IST)
ബി ജെ പി സ്ഥാനാർത്ഥിയായ രൂപാ ഗാംഗുലിക്കെതിരെയുള്ള മോശം പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് റസാക്ക് മുല്ല മാപ്പ് ചോദിച്ചു. രൂപക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമർശത്തിൽ താൻ ആത്മാർഥമായും ഖേദിക്കുന്നു, മാപ്പ് ചോദിക്കുന്നു എന്നാണ് മുല്ല പറഞ്ഞത്.
രൂപാ ഗാംഗുലിക്കെതിരെ കഴിഞ്ഞ ദിവസമാണ് ലൈംഗിക ചുവയോടെ റസാക്ക് മൊല്ല അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ‘സീരിയലുകളില്‍ അവര്‍ അഭിനയിച്ചതുപോലെ തന്നെ ശരിക്കും ഒരു ദ്രൗപദി തന്നെയാണ്. അവള് വലിക്കുന്ന സിഗരറ്റിന്റെ നീളം പോലും എനിക്കറിയാം’ എന്നായിരുന്നു റസാക്ക് മൊല്ലയുടെ പരാമര്‍ശം. മൊല്ലയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് മൊല്ല ക്ഷമാപണം നടത്തിയത്.
മൊല്ലയുടെ പരമാര്‍ശത്തിനെതിരെ രൂപാ ഗാംഗുലിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ശ്രദ്ധിക്കപ്പെടാനാണ് മൊല്ല ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങളുമായി നടത്തുന്നതെന്ന് രൂപ ഗാംഗുലി പറഞ്ഞു. പരാമര്‍ശത്തിനെതിരേ ബി ജെ പി ഇലക്ഷന് കമ്മീഷനെ സമീപിക്കുകയും ചെയ്തു.