രാഹുല്‍ ജയ്താപുര്‍ പ്രക്ഷോഭം നയിക്കൂ; ഞങ്ങളും ഒപ്പം ചേരാം: ശിവസേന
മുംബയ്|
WEBDUNIA|
PRO
PRO
എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ആത്മാര്‍ത്ഥമായി പരിഗണിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം മഹാരാഷ്ട്രയിലെ ജയ്താപൂര്‍ സന്ദര്‍ശിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അവിടുത്തെ നിര്‍ദ്ദിഷ്ട ആണവപദ്ധതിയ്ക്കെതിരേ കര്‍ഷകരും മത്സ്യബന്ധനത്തൊഴിലാളികളും നടത്തുന്ന സമരത്തിന് രാഹുല്‍ നേതൃത്വം നല്‍കണം. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ജയ്താപുരിലെത്തി രാഹുല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണെങ്കില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് തങ്ങളും ഒപ്പമുണ്ടാകുമെന്ന് ശിവസേന എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കര്‍ഷകരില്‍ നിന്ന് ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ നാടകമാണ്. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ മായാവതിസര്‍ക്കാരിനെതിരേ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നു. പദയാത്ര നടത്തുന്നു. കര്‍ഷകരില്‍ നിന്ന് ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് വാദിക്കുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തിന് സമാനമായ സ്ഥിതി വിശേഷമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ ജയ്താപൂരിലും. ഇവിടെ രാഹുല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണെങ്കില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് തങ്ങളും ഒപ്പമുണ്ടാകുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ജയ്താപൂരിലെ ആണവപദ്ധതി കര്‍ഷക വിരുദ്ധമാണ്. ഇവിടെ സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കുന്നു. എതിര്‍ക്കുന്നവരെ അമര്‍ച്ച ചെയ്യുന്നു. രാഹുല്‍ഗാന്ധിയ്ക്ക് ധൈര്യമുണ്ടെങ്കില്‍ ജയ്താപൂരിലെ കര്‍ഷകര്‍ക്ക് വേണ്ടി പോരാടണമെന്ന് ഉദ്ധവ് പറഞ്ഞു.