ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 1 മെയ് 2015 (10:05 IST)
രാജ്യത്ത്
ഇന്ധനവില കുത്തനെ കൂട്ടി. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് കൂട്ടിയത്. കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ നിരക്ക് വ്യാഴാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു.
ഇത് അനുസരിച്ച് ലിറ്ററിന് 63.16 രൂപയാണ് പെട്രോളിന് ഡല്‍ഹിയിലെ വില. നേരത്തെ ഇത് 59.20 രൂപയായിരുന്നു. ഡീസല്‍വില 47.20 രൂപയില്‍ നിന്ന് 49.57 ആയും ഉയര്‍ന്നു. പ്രാദേശിക നികുതികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ നിരക്കില്‍ മാറ്റം വരും.
വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ അന്താരാഷ്‌ട്ര വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നത്.