രാംവിലാസ്‌ പസ്വാന്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (10:47 IST)
PTI
ലോക്ജനശക്‌തി പാര്‍ട്ടി അധ്യക്ഷന്‍ രാംവിലാസ്‌ പസ്വാന്‍ ഇന്നു നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ലോക്ജനശക്‌തി എന്‍ഡിഎയിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനയാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

ബീഹാറിലെ സഖ്യം സംബന്ധിച്ച്‌ തീരുമാനം എടുക്കാന്‍ ലോക്ജനശക്‌തി പാര്‍ട്ടി രാംവിലാസ്‌ പസ്വാനെ ചുമതലപ്പെടുത്തിയിരുന്നു. സീറ്റ്‌ വിഭജനം സംബന്ധിച്ച്‌ ലാലുപ്രസാദുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ്‌ പുതിയ സഖ്യചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായത്‌.

എട്ടു സീറ്റ്‌ വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ എല്‍ജെപി തയാറാകാത്തതിനാലാണ്‌ ആര്‍ജെഡിയുമായുള്ള സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയത്‌. നേരത്തെ കോണ്‍ഗ്രസ്‌, ബിജെപി മുന്നണികളില്‍ ഏതെങ്കിലും ഒന്നുമായി സഖ്യമുണ്ടായേക്കാമെന്നും മൂന്നാംമുന്നണിയിലേക്കില്ലെന്നും പസ്വാന്‍ വ്യക്‌തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :