യുവതിയെ നിരീക്ഷിച്ച സംഭവം: മോഡിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നരേന്ദ്ര മോഡിക്ക് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ കമ്മീഷനെ നിയമിക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനം. ഗുലൈല്‍ ഡോട്ട് കോം പുറത്തുവിട്ട തെളിവുകള്‍ പരിഗണിച്ചാണ് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടത്. യുവതിക്ക് സംരക്ഷണം നല്‍കണമെന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന ബിജെപിയുടെ വാദങ്ങള്‍ വാര്‍ത്ത പുറത്തുവിട്ട ഗുലൈല്‍ ഡോട് കോം ഖണ്ഡിച്ചിരുന്നു. കൂടാ‍തെ ഗുജറാത്തിനു പുറമെ കര്‍ണാടകയിലും യുവതിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു‍.

ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് സംസ്ഥാനത്തു മാത്രമേ അന്വേഷണം നടത്താന്‍ അധികാരമുള്ളൂ. അതിനാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് തടസമില്ലെന്ന വിലയിരുത്തലിലാണ് ആഭ്യന്തര മന്ത്രാലയം നിയമനടപടിക്ക് ഉത്തരവിട്ടത്. യുവതിയുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ച നിരീക്ഷണത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് കത്ത് നല്‍കിയിരുന്നു.

അതേ സമയം കോണ്‍ഗ്രസ് രാഷ്ട്രീയമായി പകപോക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിന്റെ പകപോക്കലാണ് അന്വേഷണകമ്മീഷനെ നിയമിച്ചതിന് പിന്നില്‍. ഉത്തരവ് രാഷ്ട്രീയപ്രേരിതമാണെന്നും ബിജെപി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :