ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 27 മെയ് 2016 (12:04 IST)
മോഷണ കുറ്റം ആരോപിച്ച് പതിനാറുകാരനെ മദ്യപിച്ചെത്തിയ ആറംഗ സംഘം മര്‍ദ്ദിക്കുകയും തുണിയുരിഞ്ഞ് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. അക്രമി സംഘത്തിലെ ഒരാള്‍ മര്‍ദ്ദിക്കുന്നത് മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടില്‍ നിന്നും പുറത്തുപോയ തന്നെ ഒരു സംഘം ആളുകള്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഇവര്‍ അമിതമായി മദ്യപിച്ചിരുന്നു. കോളനിയിലൂടെ തുണിയുരിഞ്ഞു തന്നെ നടത്തിച്ചു. മുറിയില്‍ ഇട്ട് പൂട്ടുകയും വീട്ടുകാരെ വിവരം അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കുട്ടി വ്യക്തമാക്കി.
മര്‍ദ്ദനത്തില്‍ മനംനൊന്ത കുട്ടി വീട്ടിലേക്ക് തിരിച്ചുപോയില്ല. കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ഏറെ നേരം കഴിഞ്ഞായിരുന്നു കുട്ടി വീട്ടില്‍ തിരിച്ചെത്തിയതെന്നും മാതാപിതാക്കള്‍ അറിയിച്ചു.