മോഡിയുടെ മായാജാലം ടെലിവിഷനിലും ഗുജറാത്തിലും മാത്രമേ വിലപ്പോവൂ: അഖിലേഷ് യാദവ്
ബാംഗ്ളൂര്‍|
WEBDUNIA|
PTI
PTI
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മായാജാലം ഉത്തര്‍പ്രദേശില്‍ വിലപ്പോവില്ലെന്നു അഖിലേഷ് യാദവ് പറഞ്ഞു. മോഡിയുടെ കാട്ടിക്കൂട്ടലുകളും മായാജാലങ്ങളും ടെലിവിഷനിലും ഗുജറാത്തിലും മാത്രമേ നടക്കുകയുള്ളൂ. അല്ലാതെ ഈ ചെപ്പടിവിദ്യകള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളുടേ അടുത്തു നടക്കില്ലെന്നും അഖിലേഷ് പറഞ്ഞു. അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമാണ്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപിയുടെ വിജയത്തിന് ഉത്തര്‍പ്രദേശ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമെന്നു അമിത് ഷാ പറഞ്ഞിരുന്നു. അമിത് ഷാ ബിജെപിയുടെ ഉത്തര്‍പ്രദേശിലെ ചുമതല ഏറ്റെടുത്തപ്പോള്‍ പറഞ്ഞതായിരുന്നു ഇത്. അഖിലേഷ് യാദവിന്റെ പരാമര്‍ശം അമിത് ഷായുടെ പ്രസംഗത്തിനുകൂടിയായിരുന്നു.
മോഡിയെപ്പറ്റി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് അറിവില്ലെന്നും അതുകൊണ്ടു തന്നെ മോഡി മാജിക് ടെലിവിഷനിലും ഗുജറാത്തിലുമേ ബിജെപിക്ക് നടത്താന്‍ കഴിയുയെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.