Widgets Magazine Widgets Magazine
Widgets Magazine

മുംബൈയില്‍ റെക്കോര്‍ഡ് മഴ; വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം

ബുധന്‍, 30 ഓഗസ്റ്റ് 2017 (07:37 IST)

Widgets Magazine

മുംബൈയില്‍ നാലു ദിവസമായി തുടരുന്ന ശക്തി പ്രാപിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ശനിയാഴ്ച തുടങ്ങിയ മഴയ്ക്ക് യാതോരു മാറ്റവുമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പോലീസും കാലാസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 
 
കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കിടെ നാല് ഇഞ്ച് മഴയാണ് മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചിരുന്നു. എന്തെങ്കിലും അടിയന്തര ആവശ്യത്തിനല്ലാതെ ആരോടും പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിരിക്കുകയാണ്. 
 
റെയില്‍വേ ട്രാക്കുകളില്‍ വെള്ളം പൊങ്ങിയതോടെ പശ്ചിമ റെയില്‍‌വേ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.  കഴിഞ്ഞ 12 മണിക്കൂറിനിടെ ലഭിച്ചത് റെക്കോര്‍ഡ് മഴയാണെന്ന് കാലാവസ്ഥാനിരീക്ഷകര്‍‍. 2005 ജൂലൈയ്ക്ക് ശേഷം മുംബൈയില്‍ ലഭിച്ചിട്ടുള്ള ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുള്ളതെന്നാണ് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കുന്നത്. ശക്തമായ കാറ്റും നഗരത്തില്‍ പലയിടങ്ങളിലായി അനുഭവുപ്പെടുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിന് ജാമ്യം ലഭിക്കാത്തതിന് കാരണം അമ്മയിലെ സൂപ്പര്‍ താരങ്ങളോ ?; ഈ നീക്കത്തില്‍ നിഗൂഢതയുണ്ടെന്ന് ആരാധകര്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ...

news

കോഴ വിവാദവും തമ്മിലടിയും; കുമ്മനത്തിന്റെ ജനരക്ഷായാത്ര വീണ്ടും മാറ്റി - അമിത് ഷാ എത്തില്ല

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന മെഡിക്കല്‍ കോളേജ് കോഴ ഉയര്‍ത്തിവിട്ട കോലാഹലം ...

news

സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ നിര്യാതയായി; മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച്

സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബി​ജി​ബാ​ലി​ന്‍റെ ഭാ​ര്യ​യും ന​ർ​ത്ത​കി​യു​മാ​യ ശാ​ന്തി ...

Widgets Magazine Widgets Magazine