മാധ്യമങ്ങള്‍ക്ക് ആം ആദ്മിയുടെ വിലക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ആം ആദ്മി സര്‍ക്കാര്‍. ഇതില്‍ പ്രതിഷേധിച്ച് ദേശീയ മാധ്യമങ്ങള്‍ മന്ത്രിസഭാ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെന്‍ററില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ആം ആദ്മി മന്ത്രിസഭയുടെ തീരുമാനം. മന്ത്രിമാരെ അവരുടെ ഓഫീസുകളില്‍ പോയി കാണാന്‍ പാടില്ലെന്നും മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മന്ത്രിസഭ രൂപീകരിച്ച് നാലാം ദിനമാണ് ആം ആദ്മിയുടെ ഈ വിവാദ പരിഷ്കാരം വന്നിരിക്കുന്നത്.
അക്രെഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചു എന്നാണ് വിവരം. അതേസമയം പൊതുജനങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ ആയൊരു തടസ്സങ്ങളും ഇല്ലെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :