മദ്യപാനികള്‍ സൂക്ഷിക്കുക; മദ്യപാനത്തിന് ഗോസേവാ നികുതി ഏര്‍പ്പെടുത്തി!

ദ്യപാനത്തിനും നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍.

ചണ്ഡിഗഡ്, പഞ്ചാബ്, മദ്യപാനം, നികുതി chadigad, punjab, drinking alchohole, tax
ചണ്ഡിഗഡ്| സജിത്ത്| Last Updated: വെള്ളി, 13 മെയ് 2016 (11:41 IST)
മദ്യപാനത്തിനും നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. ഗോസേവ നികുതി എന്നപേരില്‍ മദ്യം ഉപയോഗിക്കുന്നവരില്‍ നിന്നും നികുതി പിരിക്കാനാണ് തീരുമാനം. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഓരോ കുപ്പിക്കും പത്ത് രൂപയും ഇന്ത്യന്‍ നിര്‍മ്മിത മദ്യം, ബീയര്‍ എന്നിവക്കും അഞ്ച് രൂപയുമാണ് ഗോസേവാ നികുതിയായി ഈടാക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഗോസേവാ നികുതി ഈടാക്കുന്നതിന്‌ സംസ്‌ഥാനത്തിന്റെ നയത്തില്‍ തീരുമാനമുണ്ടായിരുന്നില്ല. എന്നാല്‍ തദ്ദേശ വകുപ്പ്‌ മന്ത്രി അനില്‍ ജോഷിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിംഗ്‌ ബാദല്‍ എക്‌സൈസ്‌ നയത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്‌. കൂടാതെ എക്‌സൈസ് നയം ഭേദഗതി ചെയ്ത് അടുത്ത വര്‍ഷം മുതല്‍ സെസ് ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഗോസേവ നികുതിയെക്കുറിച്ചുള്ള ഔദ്യോഗിക വിജ്‌ഞാപനം മെയ്‌ 25 നുള്ളില്‍ പുറപ്പെടുവിപ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ 22 ജില്ലകളിലായി ജൂണ്‍ 30തോടെ നികുതി പരിക്കാനാണ് സംസ്ഥാനസര്‍ക്കാരും പദ്ധതിയിടുന്നത്. പഞ്ചാബിലെ 33 മുനിസിപ്പല്‍ കമ്മിറ്റികളിലെയും ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വീടുകളില്‍ നിന്നുമായി കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഗോസേവനികുതി പിരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിരുന്നു.
പ്രതിവര്‍ഷം 60 കേടി രൂപ ഈ നികുതി ഇനത്തില്‍ സര്‍ക്കാരിന്‌ ലഭിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :